സൂര്യ തുടരും, മൂന്നാം ഏകദിനത്തിൽ പുറത്താവുക മറ്റൊരു താരമെന്ന് സൂചന

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (13:14 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്ന് സൂചന. ഇരുടീമുകളും ഓരോ മത്സരം വിജയിച്ചതൊടെ പരമ്പര സ്വന്തമാക്കാൻ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. മൂന്നാം ഏകദിനത്തിൽ കുൽദീപ് യാദവിന് പകരം യൂസ്വേന്ദ്ര കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ബാറ്റിംഗ് നിരയുടെ പരാജയമാണ് പരമ്പരയിൽ ഇന്ത്യയുടെ വലിയ വെല്ലുവിളി. ടി20യിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സൂര്യകുമാർ യാദവ് ഏകദിനത്തിൽ വമ്പൻ പരാജയമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യ 2 ഏകദിനങ്ങളിലും ഗോൾഡൻ ഡക്കായെങ്കിലും മൂന്നാം ഏകദിനത്തിലും സൂര്യ ടീമിൽ തുടരും. മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിനും പരമ്പരയിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. അക്സർ പട്ടേലും ജഡേജയും കെ എൽ രാഹുലും അടങ്ങുന്ന മധ്യനിര ഭേദപ്പെട്ടതെങ്കിലും മുൻനിര തകർന്നടിയുന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി.ബൗളിംഗിൽ മുഹമ്മദ് സിറാജും, മുഹമ്മദ് ഷമിയും തന്നെ മൂന്നാം ഏകദിനത്തിലും കളിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :