അവസരം കിട്ടിയപ്പോഴെല്ലാം അവന്‍ നന്നായി കളിച്ചിട്ടില്ലേ, സഞ്ജു ഒരു മോശം ഓപ്ഷനല്ല; മലയാളി താരത്തിനു വേണ്ടി വാദിച്ച് വസീം ജാഫര്‍

ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് പൂജ്യത്തിനാണ് പുറത്തായത്

രേണുക വേണു| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (09:38 IST)

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. നിലവില്‍ സഞ്ജു ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇല്ല. എന്നാല്‍ പരമ്പര വിജയികളെ തീരുമാനിക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സഞ്ജുവിന് അവസരം നല്‍കുന്നത് ഒരു മോശം തീരുമാനമായിരിക്കില്ലെന്നാണ് വസീം ജാഫര്‍ പറയുന്നത്. സൂര്യകുമാര്‍ യാദവിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നാണ് വസീം ജാഫറിന്റെ അഭിപ്രായം.

' മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാനുള്ള തീരുമാനത്തില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുമോ എന്ന് നമുക്ക് നോക്കാം. അല്ലാത്തപക്ഷം സഞ്ജു സാംസണ്‍ മോശമല്ലാത്ത ഒരു ഓപ്ഷനാണ്. അവസരം കിട്ടിയപ്പോഴെല്ലാം സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. അദ്ദേഹം നല്ലൊരു താരമാണ്,' ജാഫര്‍ പറഞ്ഞു.

ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് പൂജ്യത്തിനാണ് പുറത്തായത്. സൂര്യക്ക് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :