കുംബ്ലെയുമായി ചേർന്ന് പോകാൻ പറ്റുന്നില്ല, കോച്ചാകണമെന്ന് കോലി ആവശ്യപ്പെട്ടു : സെവാഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (14:06 IST)
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരുടെ പട്ടികയിലാണ് വിരേന്ദർ സെവാഗിൻ്റെ സ്ഥാനം.ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും മികവ് പുലർത്താൻ താരത്തിനായിട്ടുണ്ട്. ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്. നിലവിൽ ടി20യിൽ സെവാഗിനെ പരിശീലന സ്ഥാനം ഏൽപ്പിക്കണമെന്ന് പലരും വാദിക്കാറുണ്ട്. എന്നാൽ അനിൽ കുംബ്ലെ പരിശീലക സ്ഥാനമൊഴിയുന്ന അവസരത്തിൽ തന്നെ കോച്ചാകാൻ അന്നത്തെ ടീം നായകനായ വിരാട് കോലി ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

വിരാട് കോലിയും ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും ചേർന്നാണ് എന്നെ സമീപിച്ചത്. കോലിയും അനിൽ കുംബ്ലെയും തമ്മിൽ ഒത്തുപോകുന്നില്ലെന്ന് ചൗധരി വ്യക്തമാക്കി. 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെയുമായുള്ള ടീമിൻ്റെ കരാർ അവസാനിക്കും അതിന് ശേഷം കോച്ചായി ഞങ്ങൾക്ക് നിങ്ങളെ വേണമെന്ന് ചൗധരി എന്നോട് പറഞ്ഞു. ഞാൻ ആ ഓഫർ തള്ളുകയോ സ്വീകരിക്കുകയോ ചെയ്തില്ല.

എനിക്ക് കോച്ചിംഗ് സ്റ്റാഫ്,അസിസ്റ്റൻ്റ് കോച്ച്, ബോളിംഗ് കോച്ച്,ഫീൽഡിംഗ് കോച്ച് എന്നിവർ വേണമെന്നും ഈ സപ്പോർട്ട് സ്റ്റാഫ് ഞാൻ തെരെഞ്ഞെടുക്കുന്ന ആളുകൾ വേണമെന്നും ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ആവശ്യം അംഗീകരിക്കാൻ അവർ തയ്യാറായില്ലെ. സെവാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :