അടുക്കളയില്‍ അപകടമുണ്ടാക്കുന്ന ഗ്യാസ് സിലിണ്ടര്‍; വേണം അതീവ ശ്രദ്ധ

രേണുക വേണു| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (10:59 IST)

അതീവ ശ്രദ്ധ വേണ്ട ഒരു സ്ഥലമാണ് അടുക്കള. അശ്രദ്ധ കാരണം അടുക്കളയില്‍ നിന്ന് അപകടം പറ്റിയ ആളുകള്‍ ധാരാളമുണ്ട്. അടുക്കളയില്‍ ഏറ്റവും അപകടകാരി ഗ്യാസ് സിലിണ്ടറാണ്. വളരെ ശ്രദ്ധയോടെ വേണം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പാചകവാതക സിലിണ്ടര്‍ കൊണ്ടുവരുമ്പോള്‍ തന്നെ സീല്‍ പൊട്ടിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് സുരക്ഷിതമായ ആദ്യപടി. പാചകത്തിനു ശേഷം റഗുലേറ്റര്‍ നിര്‍ബന്ധമായും ഓഫ് ചെയ്യണം.

സിലിണ്ടര്‍ ട്യൂബിന്റെ കാലപ്പഴക്കം ശ്രദ്ധിക്കണം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ട്യൂബ് മാറ്റണം. അടുപ്പ് കത്തിക്കാന്‍ ഗ്യാസ് ലൈറ്റര്‍ ഉപയോഗിക്കുക. തീപ്പെട്ടി പരമാവധി ഒഴിവാക്കണം. അടുപ്പ് മുകളിലും ഗ്യാസ് സിലിണ്ടര്‍ താഴെയുമാണ് വരേണ്ടത്. ഗ്യാസ് അടുപ്പ് കത്തിക്കും മുന്‍പു ചോര്‍ച്ചയുണ്ടോ എന്നു പരിശോധിക്കണം.

ഓരോ തവണ ഉപയോഗം കഴിയുമ്പോഴും സിലിണ്ടര്‍ വാല്‍വ് അടയ്ക്കുന്നതാണ് ഉചിതമായ നടപടി. പിന്നീട് ഭക്ഷണം പാചകം ചെയ്യാന്‍ നേരം സിലിണ്ടര്‍ വാല്‍വാണ് ആദ്യം തുറക്കേണ്ടത്. അതിനുശേഷം അടുപ്പിന്റെ റഗുലേറ്റര്‍.

ഗ്യാസ് ചോരുന്നതായി തോന്നിയാല്‍ മുറിയുടെ വാതിലുകളും മറ്റും തുറന്നു വായു സഞ്ചാരയോഗ്യമാക്കണം. തീയോ തീപ്പൊരിയോ അവിടെയെങ്ങും ഉണ്ടാകരുത്. ഒരു കാരണവശാലും സ്വിച്ച് ഇടരുത്. ഗ്യാസ് സ്റ്റൗ കത്തുമ്പോള്‍ അടുക്കളയിലെ ഫാന്‍ ഓണ്‍ ചെയ്യരുത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :