സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (17:44 IST)
രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധനവുണ്ടാകും. ഉക്രൈന്‍ - റഷ്യ യുദ്ധഭീതിക്കിടെ അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിനും വന്‍ വിലക്കയറ്റം. ക്രൂഡോയിലിന്റെയും സ്വര്‍ണത്തിന്റെയും വിലവര്‍ദ്ധനവിന് പിന്നാലെയാണ് പാചകവാതകത്തിനും വില കൂടുന്നത്. ഗ്യാസിന്റെ വിതരണം താസപ്പെട്ടതും ലഭ്യതക്കുറവുമാണ് വില വര്‍ധനയ്ക്ക് കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലേക്കാണ് ഗ്യാസ് വില കുതിക്കുന്നത്. ഇതിന്റെ ഫലമായി ഇന്ത്യയിലും വരും ദിവസങ്ങളില്‍ വര്‍ധനവുണ്ടാകും. വ്യാവസായിക
ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ഇതിന് മുമ്പ് വര്‍ധിച്ചിരുന്നു. കൂടാതെ പെട്രോള്‍,ഡീസല്‍ വിലയിലും വരും ദിവസ ങ്ങളില്‍ 12 മുതല്‍ 25 രൂപ വരെ വര്‍ധനവുണ്ടായേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.