കോണ്ടം ഉപയോഗിച്ചാലും ഗര്‍ഭമുണ്ടാകുമോ ?; കിടപ്പറയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോണ്ടം ഉപയോഗിച്ചാലും ഗര്‍ഭമുണ്ടാകുമോ ?; കിടപ്പറയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 condoms , health , bed room , love , romance , pregnancy , ലൈംഗിക രോഗങ്ങള്‍ , കിടപ്പറ , കോണ്ടം , ഉറകള്‍
jibin| Last Modified ഞായര്‍, 9 ഡിസം‌ബര്‍ 2018 (12:44 IST)
അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനുമാണ്
കോണ്ടം ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ പങ്കാളികള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇതിലും നല്ല മറ്റൊരു മാര്‍ഗമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോണ്ടം ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ രീതികള്‍ പലരും വെച്ചു പുലര്‍ത്തുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ എപ്പോള്‍ ഉപയോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മയാണ് ഇതിനുകാരണം.

യഥാര്‍ഥത്തില്‍ കോണ്ടം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനം പരാജയപ്പെടാ‍നുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണ്. ശരിയായ വിധത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് പലപ്പോഴും ഈ മാര്‍ഗം പരാജയപ്പെടാന്‍ കാരണം.

ഉദ്ദരിച്ച ലിംഗത്തിലാണ് കോണ്ടം ധരിക്കേണ്ടത്. ലാറ്റക്സ് ഉപയോഗിച്ച് നിര്‍മിച്ച കോണ്ടം ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധകാണിക്കണം. ലാറ്റക്സിനോട് അലര്‍ജിയുള്ളവര്‍ കോണ്ടം അല്ലാതെ മറ്റേതെങ്കിലും മാര്‍ഗം തേടുക.

കോണ്ടം ഉപയോഗിച്ചാ‍ല്‍ കൂടുതല്‍ ഗുണം കിട്ടുമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഗുണത്തെക്കാളേറെ ഇവ ദോഷകരമാകുമെന്നതാണ് വാസ്തവം. കാരണം ഉയര്‍ന്ന മര്‍ദ്ദം മൂലം ഇവയ്ക്ക് കീറല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

കഠിനവുമായ ലൈംഗികകേളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം, ഗുദ രതി, യോനിയിലെ വരള്‍ച്ച, പായ്ക്കറ്റുകള്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് തുറക്കുക എന്നിവ കോണ്ടത്തിന് കേടുപാടുണ്ടാക്കാന്‍ കാരണമാകും.

നല്ല തണുപ്പുള്ള സ്ഥലത്താണ് കോണ്ടം സൂക്ഷിക്കേണ്ടത്. കാരണം ഉയര്‍ന്ന ചൂടുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ സുരതസമയത്ത് കോണ്ടം പൊട്ടാനുള്ള സാധ്യത ഏറെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :