പാലും ഇറച്ചിയും ഒന്നിച്ച് കഴിച്ചാൽ വെള്ളപ്പാണ്ട് ഉണ്ടാകുമോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (15:08 IST)
ധരാളം പോഷക ഗുണങ്ങൾ ഉള്ള ആഹരങ്ങളാണ് പാലും ഇറച്ചിയും. എന്നാൽ ഇവ തമ്മിൽ ചേർന്നാൽ പ്രശ്നമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവ വിരുദ്ധ ആഹാരമായാണ് കണക്കാക്കപ്പെടുന്നത്. പാലിലും ഇറച്ചിയിലും ധരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടിൻ തന്നെയാണ് പ്രധാന വില്ലനായി മാറുക.

ഒരേസമയം അമിതമായി പ്രോട്ടീൻ ശരീരത്തിൽ എത്തുന്നതാണ് ആരോഗ്യത്തെ ബാധിക്കാൻ പ്രധാന കാരണം. പാലും ചിക്കനും ഒരുമിച്ചു കഴിച്ചാൽ വെള്ളപ്പാണ്ട് ഉണ്ടാകും എന്ന തരത്തിൽ പലപ്പോഴും പ്രചരണങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

എങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം. പാലും മാംസാഹാരവും കഴിക്കുന്നതിനിടയിൽ 30 മിനിറ്റെങ്കിലും ഇടവേള നൽകണം. പ്രോട്ടിൻ അമിതമായി ശരീരത്തിൽ അടിയുന്നതോടെ യൂറിക്കാസിഡ് വർധിക്കുന്നതിനും കാലിൽ അസഹ്യമായ വേദന അനുഭവപ്പെടുന്നതിനും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :