ഹാങ്ങോവര്‍ ഒഴിവാക്കാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (15:57 IST)
അമിതമായ മദ്യപാനം അത്ര നല്ല ശിലമല്ല എന്ന് നമുക്ക് അറിയാം. മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങി പിറ്റേ ദിവസം എഴുന്നേൽക്കുമ്പോഴാണ് നമ്മൾക്ക് ബോധോദയം ഉണ്ടവുക. ഹാങ്ങോവറാണ് ഇതിന് കാരണം. ഹങ്ങോവർ മറ്റിയാൽ മാത്രമേ അമ്മുടെ ജോലികളിലേക്ക് കടക്കാനാകു. രാവിലെ ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇല്ലാതാക്കാനാകും.

മദ്യപിക്കുമ്പോൾ തന്നെ ആവശ്യത്തിന് ആഹാരം കഴിച്ചാൽ ഹാങ്ങോവറിനെ നിയന്ത്രിക്കാനാകും. രാവിലെ ഹാങ്ങോവർ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിലെ നിർജലീകരണം ഒഴിവാക്കും. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന
ബി, സി, എന്നീ ജീവകങ്ങളും മഗ്നീഷ്യവും രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തും.

മദ്യപാനം വയറിനകത്ത് ഉണ്ടാക്കിയ പ്രശ്നങ്ങളെ അകറ്റാൻ നല്ലത് ഇഞ്ചിയാണ്. ഇഞ്ചി ചതച്ച് ചായയിൽ ചേർത്ത് കുടിക്കുന്നത് മനം‌പുരട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്ക് പരിഹാരമാണ്. ഹാങ്ങോവർ ഇല്ലാത്താക്കാൻ സഹായിക്കുന്ന മറ്റൊരു ആഹാരമാണ് മുട്ട. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടിനുകൾ ദഹിക്കാതെ കിടക്കുന്ന മദ്യം ദഹിക്കാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :