സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 8 ഡിസംബര്‍ 2018 (14:49 IST)
ഇന്ന് ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതും, മുടി കൊഴിയുന്നതും. ഇതിൽ നമ്മൽ മുടി ചീകുന്ന രീതിക്കും വലിയ പങ്കാണുള്ളത് എന്നതാണ് വാസ്തവം. മുടി ചീകുമ്പോൾ ശ്രദ്ധയില്ലെങ്കിൽ മുടി കൊഴിയൽ വർധിക്കുകയും തലയോടിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമയും ചെയ്യും.
മുടി ചീകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട തിരഞ്ഞെടുക്കുന്ന ചീപ്പുകളിലാണ്. എല്ലാ തരത്തിലുള്ള ചീപ്പുകളും എല്ലാവർക്കും അനുയോജ്യമല്ല എന്നത് തിരിച്ചറിയണം. പല്ലുകൾ. കൂടുതൽ അടുത്തതോ, കൂടുതൽ അകന്നതോ അയ ചീപ്പുകൾ മുടി ചീകാൻ ഉപയോഗിക്കരുത്. കൂടുതൽ അടുത്ത പല്ലുകളുള്ള ചീപ്പുകൾ ഉപയോഗിച്ച് മുടി ചീകുന്നതിലൂടെ മുടി പൊട്ടുന്നതിന് കാരണമാകും.
മുടി നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ചീകരുത്. ഒരോരുത്തരുടെ മുടിയുടെ സ്വഭാവവും കട്ടിയുമെല്ലാം വ്യത്യസ്തമായിരിക്കും. ചുരുണ്ട മുടിയുള്ളവർ പല്ലുകൾക് തമ്മിൽ അകലമുള്ള ചീപ്പുകളാണ് ഉപയോഗിക്കേണ്ടത്, മാത്രമല്ല. ഇത്തരക്കാർ മുടിയിഴകൾ അൽപാൽപമായി എടുത്താണ് ചീകേണ്ട, അല്ലെങ്കിൽ ജഡ പിടിക്കാനും മുടി പൊട്ടിപ്പോകാനും സാധ്യത ഉണ്ട്. കനംകുറഞ്ഞ മുടിയുള്ളവർ ഹെയർ ബ്രഷുകൾ ഉപയോഗിക്കരുത്.