വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 4 നവംബര്‍ 2019 (20:36 IST)
കക്ഷത്തിലെ ദുർഗന്ധം അകറ്റുന്നതിന് പല വഴികൾ പ്രയോഗിച്ച് പരാജയപ്പെട്ടവരാകും നാമ്മളിൽ പലരും. കടുത്ത ചൂടും പൊടിയും കൂടിയാമുമ്പോൾ വിയർപ്പിന്റെ ദുർഗന്ധം കൂടുകയും ചെയ്യും. എന്നാൽ ഇത് സ്വാഭാവികമായി തന്നെ അകറ്റാൻ ചില മാർഗങ്ങൾ ഉണ്ട്.
കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ആപ്പിൽ സിഡെർ വിനിഗർ. ദുർഗന്ധമുണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവ് ആപ്പിൾ സിഡെർ വിനിഗറിനുണ്ട്. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ അയഡിനും നല്ലതാണ്.
ലാവണ്ടർ ഓയിലാണ് മറ്റോന്ന്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ലാവൻഡർ ഓയിൽ കക്ഷത്തിലെ ദുർഗന്ധം അകറ്റാനും നല്ലതാണ്. ലാവൻഡർ ഓയിൽ ഉപയോഗിക്കുക വഴി കക്ഷത്തിലെ ചർമ്മത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. മറ്റൊന്ന് ചെറുനാരങ്ങയാണ്. ചെറുനാരങ്ങ ഉപയോഗിച്ച് കക്ഷങ്ങളിൽ റബ് ചെയ്യുന്നത്. ദുർഗന്ധം അകറ്റാൻ ഉത്തമമാണ്.