ഐഎംഎക്സ് 586 കരുത്ത് പകരുന്ന 48എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 855 പ്രൊസസർ, ടിക്‌ടോക്കിന്റെ ഹൈ‌സ്‌പീഡ് സ്മാർട്ട്ഫോൺ !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 4 നവം‌ബര്‍ 2019 (19:07 IST)
വിപണിയിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ്. വമ്പൻ ഫീച്ചറുകളുള്ള ഹൈ എൻഡ് സ്മാർട്ട്ഫോണിനെയാണ് കന്നിയങ്കത്തിന് ബൈറ്റ്‌ഡാൻസ് പുറത്തെത്തിച്ചിരിക്കുന്നത്. ജിയാൻഗുവോ പ്രോ 3 എന്നാണ് സ്മാർട്ട്‌ഫോണിന്റെ പേര്

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് എന്നതാണ് പ്രധാന പ്രത്യേകതകളിൽ ഒന്ന്. 8ജിബി, 128ജിബി, 8ജിബി 256ജിബി, 12ജിബി, 256ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്. അൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള സ്മാർട്ടിസൺ 3.0 ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 6.39 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് അമോലെഡ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫൊണിൽ നൽകിയിരിക്കുന്നത്.

സോണിയുടെ ഐഎംഎക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ 123 വൈഡ് അംഗിൾ ലെൻസ്, 2X സൂം നൽകുന്ന 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 5 മെഗാപിക്സലിന്റെ മാക്രോ ലെൻസ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു അംഗങ്ങൾ. 20 മെഗപിക്സലാണ് സെൽഫി ക്യാമറ.


ഫോണിൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സംവിധാനമാണ് നൽകിയിരിക്കുന്നത്. ഫോണിൽ 3.5 ഓഡിയോ ജാക്ക് ഇല്ല. പകരം മൈക്രോ യുഎസ്ബി ഹെഡ് ഫോണുകളായിരിക്കും ഉപയോഗിക്കാനാവുക. 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :