ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നം, ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (18:43 IST)
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിളിന്റെ ക്രോം. എന്നാൽ ക്രോമിൽ ഗുരുതരമായ സ്യുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായി ഗൂഗിൾ തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സുരക്ഷാ പിഴവ് മുതലാക്കി ഹാക്കർമാർ സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ഹൈജാക്ക് ചെയ്തേക്കാം എന്നും അതിനാൽ എത്രയും പെട്ടന്ന് ക്രോം അപ്ഡേറ്റ് ചെയ്യണം എന്നുമാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രധാനമായും രണ്ട് സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഓഡിയോ കംപോണന്റ്സിലും, പിഡിഎഫ് ലൈബ്രറിയിലുമാണ്. സ്മാർട്ട്‌ഫോണിലോ കമ്പ്യൂട്ടറീലോ സൂക്ഷിച്ചിരിക്കുന്ന ഡേറ്റകൾ കൈവശപ്പെടുത്താനും. ഡിവൈസുകളുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനും പിഴവിലൂടെ ഹാക്കർമാർക്ക് സാധിക്കും.


ബ്രൗസറിന്റെ മെമ്മറിയിലൂടെ ഡിവൈസുകളിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. ഇതിലൂടെ ഡിവൈസുകളെ നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിയും. നിങ്ങളുടെ ക്രോമിന് സുരക്ഷാ ഭീഷണി ഉണ്ടോ എന്ന് ബ്രൈസറിന്റെ മുകളിൽ വലതുവശത്തെ ത്രീ ഡോട്സിൽ ക്ലിക്ക് ചെയ്ത് ഹെൽപിൽ പോയി എബൗട്ട് ഗൂഗിൾ ക്രോമിൽ മാനുവലായി അന്വേഷിക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :