Fish: കറി വയ്ക്കാന്‍ മീന്‍ വാങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; പഴക്കമുണ്ടോ എന്നറിയാന്‍ നോക്കേണ്ടത്

രേണുക വേണു| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (12:57 IST)

Fish:
മീന്‍ കറിയില്ലാതെ ഊണ് കഴിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പലപ്പോഴും നമ്മള്‍ വലിയ ആഗ്രഹത്തോടെ വാങ്ങി കൊണ്ടുവരുന്ന മീന്‍ കറിവെച്ച് കഴിയുമ്പോള്‍ വിചാരിച്ച രുചി കിട്ടാറില്ല. അതിനു കാരണം മീനിന്റെ പഴക്കമാണ്. ഫ്രീസ് ചെയ്ത മീനാണ് പലപ്പോഴും മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്. മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീന്‍ പഴകിയതാണോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ നോക്കിയാല്‍ മതി..

മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും.

തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :