സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (10:23 IST)
സിറോസിസ് ബാധിച്ച് ഏറെ നാളുകള്‍ കഴിഞ്ഞാകും ലക്ഷണങ്ങള്‍ പ്രകടമാവുക. അമിതമായ ക്ഷീണം, കറുത്ത പാടുകള്‍,ചര്‍മ്മത്തിന്റെ നിറം മങ്ങല്‍,വയറുവേദന,തൂക്കം കുറയുക, വയറ്റില്‍ വെള്ളം കെട്ടികിടക്കുക. കാലുകളിലും ശരീരഭാഗങ്ങളിലും നീരു വരുക. ത്വക്കില്‍ രക്തക്കലകള്‍ വരുക,തലക്കറക്കം, രക്തസ്രാവം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.
കരള്‍ ശരീയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയായാല്‍ ബാക്ടീരിയ,വൈറസ് എന്നിവ പെട്ടെ ബാധിക്കുകയും കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പക്രിയ ബാധിക്കപ്പെടുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു.ലിവര്‍ സിറോസിസ് വരുന്നവരില്‍ 70 ശതമാനം പേര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധര്‍ പറയുന്നത്.