1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Lip dryness

ചുണ്ട് വരണ്ടുപൊട്ടുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക

Lip dryness
മിക്കവരും നേരിടുന്ന പ്രശ്നമാണ് ചുണ്ട് വരണ്ടുണങ്ങുന്നത്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും പലരിലും ചുണ്ട് വരണ്ടുകീറുന്ന പ്രശ്നമുണ്ട്. വിയര്‍പ്പ് ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകള്‍ പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തില്‍ വരണ്ടുണങ്ങുന്നത്. ഏറെ നേരം വെയിലേറ്റാല്‍ ചുണ്ടുകളുടെ മൃദുലതയും കുറയും. 
 
ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നത് തടയാം. ചുണ്ടുകളില്‍ ഇടയ്ക്കിടെ നാവ് കൊണ്ട് തൊടരുത്. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചുണ്ട് വരളാന്‍ കാരണമാകുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ചുണ്ടിന് നല്ലതാണ്. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Fish: കറി വയ്ക്കാന്‍ മീന്‍ വാങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; പഴക്കമുണ്ടോ എന്നറിയാന്‍ നോക്കേണ്ടത്