1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health Tips Malayalam

ഈ ചൂടുകാലത്ത് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Health Tips
വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ കാലം. ധാരാളം അസുഖങ്ങള്‍ വരാനും മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയുള്ള കാലാവസ്ഥയാണിത്. ഈ സമയത്ത് ഏറ്റവും ആവശ്യം വെള്ളമാണ്. ദാഹിച്ചില്ലെങ്കിലും വിയര്‍ക്കുന്നതനുസരിച്ച് ധാരാളം വെള്ളം കുടിക്കണം. നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍ , ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധികേണ്ട സമയമാണിത്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഉപോയോഗിക്കുക. വായു സഞ്ചാരമുള്ള മുറികളില്‍ സമയം ചിലവഴിക്കുക. ആഹാരത്തില്‍ ധാരളം പഴവര്‍ഗ്ഗങ്ങളും സാലഡുകളും ഉള്‍പടുത്തുന്നത് രോഗപ്രതിരോധശേഷി ശേഷി കൂടുന്നതിന് നല്ലതാണ്.
അടുത്ത ലേഖനം
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 180 കോടി കടന്നു