ഓഫീസ് സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (17:33 IST)
ഓഫീസ് സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്എം സുബ്രമണ്യമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും ഇത് തെറ്റിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ ഒന്നുകില്‍ സ്വിറ്റ് ഓഫ് ആക്കണം, അല്ലെങ്കില്‍ സൈലന്റോ വൈബ്രേഷനോ ആക്കണം. ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇത് ഏറ്റവുംചുരുങ്ങിയ മര്യാദയാണ്. തിരുച്ചിറപ്പള്ളി സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സര്‍ക്കാരും ഉദ്യോഗസ്ഥരോട് ഇത്തരമൊരുകാര്യം ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :