സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (15:59 IST)
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെആരംഭിക്കും.മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴിയാണ് പാസ് വിതരണം ചെയ്യുന്നത് .ഉച്ചകഴിഞ്ഞ് 2.30 ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് ഏറ്റുവാങ്ങും.
മാര്‍ച്ച് 17 മുതല്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം ഏഴ് വരെയാകും പാസ് വിതരണം ചെയ്യുക.12 കൗണ്ടറുകളിയാണ് ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകള്‍ ഏറ്റുവാങ്ങേണ്ടത്.പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.