അമിതമായി വെള്ളം കുടിച്ചാല്‍ എന്തുസംഭവിക്കും!

ശ്രീനു എസ്| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:44 IST)
ആരോഗ്യം നിലനിര്‍ത്താന്‍ എപ്പോഴും വെള്ളം കുടിക്കണമെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിന് ദേഷം ചെയ്യും. ഇത് വൃക്കകളുടെ ജോലി ഭാരം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. കൂടാതെ ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിലൂടെ നഷ്ടപ്പെടുകയും ചെയ്യും.

ശരീരത്തില്‍ അമിതമായി എത്തുന്ന ജലം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം തലവേദനയും പേശിവേദനയും മനംപുരട്ടലും ഉണ്ടാകാം. അതിനാല്‍ വെള്ളം ദാഹിക്കുമ്പോള്‍ കുടിക്കുന്നതാണ് ഉത്തമം. ഒരുദിവസം ഒരാള്‍ക്ക് എട്ടുഗ്ലാസ് വെള്ളമെന്നാണ് കണക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :