പ്രായത്തെ തോൽപ്പിച്ച സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (22:43 IST)
ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോൺ. സൗന്ദര്യത്തിന്റെ കാര്യത്തിൽ താരം വളരെയധികം ശ്രദ്ധാലുവാണ്. പ്രായം 39 കഴിഞ്ഞിട്ടും എപ്പോഴും ഊർജ്ജസ്വലയായ സണ്ണിയെ ആണ് ഏവര്‍ക്കും കാണാനാകുക. ചർമ്മസംരക്ഷണത്തിന് നടിക്ക് തന്‍റേതായ ഒരു രീതി തന്നെയുണ്ട്.

ജങ്ക് ഫുഡുകളോട് നടിക്ക് ഒന്നേ പറയാനുള്ളൂ - കടക്ക് പുറത്ത് എന്നാണ് അത്. പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സലാഡുകളാണ് സണ്ണി ലിയോണിൻറെ മെനുവിൽ പ്രധാനം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കും. മാത്രമല്ല ബ്രാൻഡഡ് ഉൽപന്നങ്ങൾ മാത്രമേ നടി ഉപയോഗിക്കുകയുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ്പ് സെറ്റിൽ ഉണ്ടാകുകയുള്ളൂ.

ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്. തണുത്ത വെള്ളത്തിൽ മുഖം കഴുകേണ്ട പ്രാധാന്യത്തെ കുറിച്ചും നടി പറയാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :