വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:30 IST)
സ്വസ്ഥമായ ഉറക്കമാണ് നല്ല ഉൻമേഷത്തിനും ഉണർവിനും ആധാരം. മനുഷ്യന്റെ ആരോഗ്യത്തിൽ ഉറക്കത്തിന് സുപ്രധാനമായ പങ്കാണുള്ളത്. ഉറക്കുറവ് ജീവിതത്തിന്റെ താളത്തെ തന്നെ ഇല്ലാതാകുകയും നമ്മേ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് ഇന്ന് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ നന്നായി ഉറങ്ങാൻ ചില വഴികൾ ഉണ്ട്.
ഒരാൾ എട്ടുമുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് കണക്ക്. ഇതിനായി ആദ്യം ഉറക്കം ക്രമീകരിക്കേണ്ടതുണ്ട്. ഒരേ സമയത്ത് ഉറങ്ങാനും ഒരേ സമയത്ത് ഉണരാനും ശ്രമിക്കുക എന്നത് പ്രധാനമാണ്. ചില ദിവസങ്ങളിൽ നേരത്തെയും ചില ദിവസങ്ങളിൽ വൈകിയും കിടക്കുന്ന ശീലം ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുത്തും.
ദിവസവും കൃത്യമായ സമയങ്ങളിൽ വ്യായാമ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. എയറോബിക്സ് പോലുള്ള വ്യായാമ മുറകളാണ് ഉറക്കം ലഭിക്കാൻ നല്ലതാണ്. മറ്റൊന്ന് പകൽ സമയത്തെ ഉറക്കമാണ്. ഇത് പൂർണമായും ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്. സംതൃപ്തമായ ലൈംഗിക ബന്ധവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.