കൊറോണ ഭേദമാകുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലെന്ന് ചൈനീസ് പഠനം

ശ്രീനു എസ്| Last Updated: തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (14:59 IST)
കൊറോണ ഭേദമാകുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലെന്ന് ചൈനീസ് പഠനം. കൊറോണ രോഗികളെ പരിചരിക്കുന്ന ആരോഗ്യ വിദഗ്ധരാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. കൊറോണ രോഗികളില്‍ കൂടുതലും മരണപ്പെടുന്നത് പ്രമേഹ രോഗികളാണെന്നും ഭേദമായവരില്‍ കാണുന്ന രോഗവും പ്രമേഹമാണെന്ന് പഠനത്തില്‍ പറയുന്നു.

പ്രമേഹരോഗികള്‍ കൊവിഡ് ബാധിക്കാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ സംഘം പറയുന്നു. എന്നാല്‍ ഈ പഠനത്തിന് കൂടുതല്‍ ആധികാരികമായ തെളിവുകള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :