ശരീരത്തിലെ വിഷാംശങ്ങള്‍ നിര്‍വീര്യമാക്കുന്ന കരളിനെ സംരക്ഷിക്കാന്‍ ഇത്തരം ആഹാരങ്ങള്‍ കഴിക്കണം

ശ്രീനു എസ്| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2020 (13:25 IST)
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെ കരളാണ് നിര്‍വീര്യമാക്കുന്നത്. അതിനാല്‍ തന്നെ കരളിന്റെ സംരക്ഷണത്തിനു പ്രത്യേകം ശ്രദ്ധനല്‍കേണ്ടതാണ്. കരളില്‍ അടിയുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളി. ഇതില്‍ അലിസിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഉണ്ട്. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.

സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കുന്നതും കരളിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ കരള്‍ വീക്കത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ കരളിനെ സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനം കൂട്ടാന്‍ ബീറ്റ്‌റൂട്ട് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :