ഇന്ത്യയിൽ പരീക്ഷണയോട്ടം ആരംഭിച്ച് എംജിയുടെ ZS പെട്രോൾ, വാഹനം ഉടൻ വിപണിയിലെത്തിയേക്കും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2020 (13:03 IST)
ZS
ഇലക്‌ട്രിക് പതിപ്പിനെ വിപണീയിൽ എത്തിച്ചതിന് പിന്നാലെ വാഹനത്തിനെ പെട്രോൾ പതിപ്പിനെയും ഇന്ത്യയിലെത്തിയ്ക്കാൻ ഐകോണിക് ബ്രിട്ടീഷ് ബ്രാൻഡായ മോറീസ് ഗ്യാരേജെസ്. ZSന്റെ പെട്രോൾ പതിപ്പിനെ ഇന്ത്യയിലെത്തിയ്ക്കും എന്ന് എംജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡൽഹി ഓട്ടോ എക്സ്‌പോയിൽ വാഹനത്തെ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരിയ്ക്കുകയാണ് എംജി.

എംജി സെഡ്എസ് പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിൻ പതിപ്പാണ് ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍. 111 ബിഎച്ച്‌പി പവറും 160 എൻഎം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന ഈ എഞ്ചിനിൽ തന്നെയാവും വാഹനം എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :