സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 മെയ് 2023 (19:17 IST)
കമ്പ്യൂട്ടര്‍ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരേയും അലട്ടുന്ന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതല്‍ നേരം ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ രീതിയിലുള്ള ഇരിപ്പ് കഴുത്തുവേദനയ്ക്ക് ഒരു കാരണമാണ്. ഇതിനായി ഐസ് തെറാപ്പി ഉപയോഗിക്കാം.
ഇതിനായി 20മിനിറ്റ് നേരം ഐസ് ക്യൂബുകള്‍ എടുത്ത് തുണിയില്‍ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് വയ്ക്കാം. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടെങ്കില്‍ കഴുത്തുവേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി ധ്യാനം, യോഗ എന്നിവ പരിശീലിക്കാം.