Bigg Boss Season 5: വാശിയേറിയ മത്സരം, പുതിയ ക്യാപ്റ്റന്‍ ഇയാള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 6 മെയ് 2023 (09:12 IST)
ചിത്രസംയോജനം എന്നതായിരുന്നു ക്യാപ്റ്റന്‍സിക്ക് വേണ്ടിയുള്ള ടാസ്‌കിന്റെ പേര്. വിഷ്ണു, അനു ജോസഫ്, ഷിജു എന്നിവരാണ് മത്സരിച്ചത്.വിഷ്ണുവിന് ഒമ്പത് വോട്ടുകളും അനു ജോസഫിന് ഏഴും ആറ് വോട്ടുകള്‍ ഉള്ള ഷിജുവും ആണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.

ഗോള്‍ഡന്‍ ഏരിയയില്‍ 3 മത്സരാര്‍ത്ഥികള്‍ക്കും ഫോട്ടോകള്‍ പസിലുകള്‍ ആയി നല്‍കിയിരിക്കും.ബസര്‍ കേള്‍ക്കുമ്പോള്‍ ഓരോരുത്തരും പസിലുകള്‍ യഥാര്‍ത്ഥ രീതിയില്‍ യോജിപ്പിക്കുക എന്നതായിരുന്നു ടാസ്‌ക്.

ഏറ്റവും ആദ്യം പൂര്‍ത്തിയാക്കുന്ന മത്സരാര്‍ത്ഥി ആരോ അയാള്‍ ആകും പുതിയ ആഴ്ചയിലെ ക്യാപ്റ്റന്‍. വാശിയേറിയ മത്സരത്തിനോടുവില്‍ കൂടുതല്‍ പസിലുകള്‍ യോജിപ്പിച്ച് ഷിജു ക്യാപ്റ്റനായി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :