അനുബന്ധ വാര്‍ത്തകള്‍
- വേനലിൽ ബിയർ ഗുണകരമോ ? ഇത് വായിക്കാതെ പോകരുത് !
- ഹോട്ടൽ മുറികളിൽ ഒളിക്യാറ സ്ഥാപിച്ച് കിടപ്പറ ദൃശ്യങ്ങൾ പകർത്തി വിൽക്കുന്ന സംഘം പിടിയിൽ, പ്രതികൾ പകർത്തിയത് 1600ഓളം പേരുടെ സ്വകാര്യ ദൃശ്യങ്ങൾ
- ഡിജിറ്റൽ പണമിടപാട് രംഗവും പിടിച്ചടക്കാൻ ഷവോമി, ‘എംഐപേ‘യുമായി ഷവോമി ഇന്ത്യയിൽ !
- ഉറക്കത്തിനിടെ ഞെട്ടിയുണരുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
- സൽക്കാരത്തിന് സ്ത്രീകളെ ക്ഷണിച്ചത് ഇഷ്ടപ്പെട്ടില്ല, വിദ്യാർത്ഥി കോളേജ് അധ്യാപകനെ കുത്തിക്കൊന്നു
പേരക്ക സ്ത്രീകൾക്ക് നൽകുന്ന ഈ ഗുണങ്ങളെക്കുറിച്ച് അറിയൂ !
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. വിറ്റാമിന്‍ സി, എ, ഇ എന്നിവ ധാരാളമായി പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേതമന്യേ ഇത് നല്ലതാണെങ്കിലും സ്ത്രീകൾ പേരക്ക നിത്യവും കഴിക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകും.
സ്ത്രീകളിലെ പ്രത്യുൽപാദന ശേഷി വർധിപ്പിക്കുന്നതിന് ഉത്തമമായ് ഒരു ഔഷധമാണ് പേരക്ക. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേരക്ക സഹായിക്കും. സ്ത്രീകളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു പ്രശ്നമാണ് രക്തത്തിന്റെ അളവ് കുറയുന്നത്. ഇതിന് പരിഹാരം കാണുന്നതിനും പേരക്കക്ക് കഴിവുണ്ട്.
ജീവിതശൈലി രോഗങ്ങളെ തടുത്തുനിർത്തുന്നതിലും പേരക്ക കഴികുന്നതിലൂടെ സാധിക്കും. രക്തസമ്മർദ്ദത്തെ പേരക്ക നിയന്ത്രിച്ച് നിർത്തുന്നു. പേരക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനും പേരക്ക കഴിക്കുന്നത നല്ലതാണ്.