ഡിജിറ്റൽ പണമിടപാട് രംഗവും പിടിച്ചടക്കാൻ ഷവോമി, ‘എംഐപേ‘യുമായി ഷവോമി ഇന്ത്യയിൽ !

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (17:17 IST)
ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് രംഗത്തേക്കുകടി ബിസിനസ് വ്യാപിപ്പിച്ചിരിക്കുകയാണ് ഷവോമി. എം ഐ പേ എന്ന പേരിൽ ഡിജിറ്റൽ പണമിടപാട് നടത്താവുന്ന ആപ്പിനെ ഷവോമി ഇന്ത്യയിൽ അവതരിച്ചു. യു പി ഐ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ആപ്പാണ് എം ഐ പുറത്തിറക്കിയിരിക്കുന്നത്.

പേ ടി എം, ഗൂഗിൾ പേ, ആമസോൺ പേ തുടങ്ങിയ ഡിജിറ്റൽ പണമിടപാട് സ്ഥാപനങ്ങൾ എം ഐ പേ കടുത്ത മത്സരം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐ സി ഐ സി ബാങ്കുമായി ചേർന്നാണ് ഇന്ത്യയിൽ എം ഐ പേ പ്രവർത്തിക്കുക.

എം ഐ പേ ആപ്പ് ഉപയോഗിച്ച്, ടെലിഫോൺ, വൈദ്യുതി, പാചക വാദകം എന്നിവയുടെ ബില്ലുകൾ അടക്കാൻ സാധിക്കും. മൊബൈൽ പ്രീ പെയ്ഡ് റീചാർജുകളും ആപ്പിലൂടെ ചെയ്യാം. ക്യു ആർ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള സംവിധാനവും ആപ്പിൽ ലഭ്യമയിരിക്കും.

നിലവിൽ എം ഐ ഫോണുകളിൽ മാത്രമേ ആപ്പ് ഉപയോഗിക്കാൻ സാധിക്കൂ. അപ്പിന്റെ ആദ്യ ഉപയോക്താക്കൾക്കായി ഷവോമി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 100 ഉപയോക്താക്കൾക്ക് എം ഐ നോട്ട് 7 സ്മാർട്ട്ഫോണും, 50 ഉപയോക്താക്കൾക്ക് 32 ഇഞ്ച് എം ഐ എൽ ഇ ഡി 4എ പ്രോ ടിവിയും ഷവോമി നൽകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :