Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (16:28 IST)
ആഘോഷത്തിന് സ്ത്രീകളെ ക്ഷണിച്ചതിന് കോലേജ് അധ്യപകനെ വിധ്യാർത്ഥി ക്രൂരമായി കുത്തി കൊലപ്പെടുത്തി. പകിസ്ഥാനിലാണ് സംഭവം നടന്നത്. ഖാലിദ് ഹമീദ് എന്ന അധ്യാപകൻ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സൽക്കാരത്തിലേക്ക് സ്ത്രീകളെയും ക്ഷണിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ഖാത്തീഫ് എന്ന വിദ്യാർത്ഥി അധ്യപകനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ആഘോഷങ്ങളിൽ സ്ത്രീകളെ ക്ഷണിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണ് എന്നതാണ് വിദ്യാർത്ഥിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. സൽക്കരത്തിൽ സ്ത്രീകൾ എത്തിയതോടെ കത്തി കൈവശപ്പെടുത്തിയ ഖാത്തിൽ അധ്യാപകനെ ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ആഘോഷത്തിൽ ഒപങ്കെടുത്ത മറ്റു വിദ്യാർത്ഥികൾ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്. വിരമിക്കാൻ നാലുമസങ്ങൾ മാത്രം ശേഷിക്കെയാണ് അധ്യാപകൻ കൊല്ലപ്പെടുന്നത്.