മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തേണ്ട, ഉണ്ടാക്കുക ഗുരുതര പ്രശ്നങ്ങൾ

Sumeesh| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (17:41 IST)
ജീവിതത്തിൽ നാം എപ്പോഴും ചെയ്യുന്ന ഏറ്റവും മാരകമായ ഒരു കാര്യമാണ് മൂത്രമൊഴിക്കതെ പിടിച്ചുനിർത്തുക എന്നത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ ചാറ്റിങ്ങൊ, ഇഷ്ടപ്പെട്ട പാട്ട് കേട്ടുകൊണ്ടിരിക്കുന്നതോ ഒക്കെയാവാം ഇതിനു കാരണം. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രശ്നം പിന്നീടാണ് നമ്മൾ അനുഭവിക്കുക

മൂത്രമൊഴിക്കാതെ പിടിച്ചുവക്കുന്നതുമൂലം ഗുരുതര പ്രശ്നങ്ങളാണ് നമ്മേ തേടിയെത്തുക. ഇപ്പോൾ കിഡ്ണി സ്റ്റോണിന് പ്രധാന കാരണം ഇതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉപ്പും മറ്റു മിനറൽ‌സും മൂത്രത്തിൽ അടിഞ്ഞുകൂടുന്നതോടെയാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്.

മുത്രസഞ്ചിയുടെ വീക്കത്തിനും മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തുന്നത് കാരണമാകും. അമിതമായി മൂത്രം മൂത്രസഞ്ചിയിൽ കെട്ടി നിൽക്കുന്നതോടെ മൂത്രസഞ്ചിയിലെ നിർക്കെട്ടിന് കാരണമാകും. മൂത്ര
സഞ്ചിയിലെ അണുബാധക്കും ഒരു പ്രധാന കാരണം. ഇതു തന്നെയാണ്. സ്ത്രീകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്ക് കാരണമാകൂം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :