Sumeesh|
Last Modified വെള്ളി, 9 നവംബര്‍ 2018 (16:01 IST)
തിരുപ്പൂർ: ദീപാവലിക്ക് തയ്ച്ചു നൽകാമെന്നു പറഞ്ഞ വസ്ത്രങ്ങൾ നൽകാനാവാത്തതിന്റെ മനോവിഷമത്തിൽ തയ്യൽകാരി ജീവനൊടുക്കി. തിരുപ്പൂർ പരപ്പന നഗറിലാണ് സംഭവം. 41കാരിയായ പദ്മിനിയാണ് മനോവിഷമത്താൽ വിഷക്കല്ല് കഴിച്ച്
ആത്മഹത്യ ചെയ്തത്.
പ്രദേശത്തെ അറിയപ്പെടുന്ന തയ്യൽകാരിയാണ് പദ്മിനി. ദീപാവലിക്ക് വസ്ത്രങ്ങൾ തയ്ച്ചുനൽകുന്നതിനായി നിരവധി പേരാണ് പദ്മിനിയെ സമീപിച്ചിരുന്ന. കൃത്യ സമയത്ത് നൽകാം എന്ന് ഇവർക്കെല്ലാം പദ്മിനി വാക്കും നൽകിയിരുന്നു. ഇത് പാലിക്കാനാവാത്തതിന്റെ മനോവിഷമത്തിലാണ് ഇവർ ജീവനൊടുക്കിയത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തിയ പദ്മിനി അമ്മക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.