ഗുണങ്ങൾ അറിഞ്ഞ് കുടിച്ചോളൂ പാഷൻ ഫ്രൂട്ട് ജ്യൂസ്!

ഗുണങ്ങൾ അറിഞ്ഞ് കുടിച്ചോളൂ പാഷൻ ഫ്രൂട്ട് ജ്യൂസ്!

Rijisha M.| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (15:09 IST)
നാട്ടിൽ പുറങ്ങളിൽ സുലഭമായി കിട്ടുന്ന പഴമാണ് പാഷൻ ഫ്രൂട്ട്. പുറമേ ഉള്ള ഭംഗിപോലെ തന്നെയാണ് അത് കഴിക്കുമ്പോഴുള്ള ടേസ്‌റ്റും. എന്നാൽ ഇത് കഴിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്.

പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുന്നു, കൂടാതെ വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലിയും കൂടിയാണ്. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.

മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയും പ്രവർത്തിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :