പാട്ടുകേട്ട് വ്യായാമം ചെയ്താൽ ?

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (18:30 IST)
തിരക്കുപിടിച്ച പുതിയ കാലത്തെ ജീവിത രീതികളിൽ വ്യായാമം ചെയ്യാൻ പോലും മിക്കവർക്കും സമയം കിട്ടാറില്ല. ആരോഗ്യത്തിൽ ഭയം തോന്നിത്തുടങ്ങുമ്പോൾ മാത്രമാണ് വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുക,

മിക്കപ്പോഴും വ്യായാമം ചെയ്യുമ്പൊൾ ടി വി ഓൺചെയ്യുകയോ, മൊബൈലിൽ പാട്ടുകേൾക്കുകയോ ചെയ്യുന്ന പ്രകൃതക്കാരാണ്. കൂടുതൽ പേരും. ആ സമയം അലപം റിലാക്സ് ചെയ്യാം എന്ന ചിന്തയുള്ളതുകൊണ്ടാണിത്. എന്നാൽ ഇത് അത്ര നല്ല ശീലമല്ല. വിപരീത ഫലങ്ങൾ ഉണ്ടാ‍ക്കും എന്നെല്ലാമാണ് പാലരും പറയാറുള്ളത്,

അതേസമയം ഈ വിഷയത്തിൽ പഠനം നടത്തിയ ഒട്ടാവ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഗവേഷകർ കണ്ടെത്തിയത് മറ്റൊന്നാണ്. 15 വയസ് പ്രായമുള്ള 24 ആൺകുട്ടികളിൽ ഇഷ്ട വീഡിയോ കളും പാട്ടുകളുംകേൽക്കാനാനുവദിച്ച് വ്യായാമം ചെയ്യിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ ദോഷകരമായി ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കുട്ടികൾ കൂടുതൽ ഊർജസ്വലരായി മാറി എന്നും പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :