കേരളത്തിന്റെ രക്ഷകരായ മത്സ്യത്തോഴിലാളികളെ ആദരിക്കാനൊരുങ്ങി കൊമ്പ‌‌ൻ‌മാർ; ഈ സീസണിലെ ആദ്യ ഹോം മത്സരം ആദരത്തിന്റെ വേദിയാകും

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (18:09 IST)
പ്രളയത്തിൽ നിന്നും സംസ്ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴികാളികളെ ആദാരിക്കാനൊരുങ്ങി കെരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ആദ്യ ഹോം മത്സരം കളിക്കാൻ
കൊച്ചിയിൽ രക്ഷാ പ്രവർത്തകരെ ആദരിക്കുന്ന ചിത്രങ്ങൾ പതിച്ച പ്രത്യേക ജെഴ്സി അണിഞ്ഞാവും നാളി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.

ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൻ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ആദ്യ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നു. ടീമിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ ഇക്കാര്യങ്ങളെക്കുറിച്ച് വീഡീയോയിലൂടെ വിശദീകരിക്കുന്നുമുണ്ട്.

സ്വന്തം കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകേർക്ക് ഇത് കൂടുതൽ ആവേശം നൽകും. എ ടി കെയെ കൊൽക്കത്തയിൽ വച്ച 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബ്ലാറ്റേഴ്സ് സ്വന്തം ഗ്രൌണ്ടിൽ മുംബൈ സിറ്റി എഫ് സിയെ നേരിടാനൊരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :