ഒടുവിൽ ഇന്ധനവിലയിൽ 2.50 രൂപയുടെ കുറവ് വരുത്തി കേന്ദ്രം; സംസ്ഥാനങ്ങൾ തയ്യാറായാൽ 5 രൂപ വരെ കുറക്കാമെന്ന് ജെയ്റ്റ്ലി

Sumeesh| Last Updated: വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:13 IST)
ഡൽഹി: രാജ്യത്ത് വർധിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഫലം കണ്ടു. ഒടുവിൽ പെട്രൊൾ ഡീസൽ എക്സൈസ് തീരുവയിൽ 1.50 രൂപ കുറക്കാൻ തയ്യാറായി. എണ്ണക്കമ്പനികൽ ഒരു രൂപ കുറക്കുകയും ചെയ്തതോടെ പെട്രോൾ ഡീസൽ വില 2.50 രൂപ കുറയും.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ ഡീസൽ വില നിർണയം സർക്കർ ഏറ്റെടുക്കില്ല. സംസ്ഥാനങ്ങൾ 2.50 രൂപ കുറക്കാൻ തയ്യാറായാൽ ഇന്ധന വില 5 രൂപ വരെ കുറക്കാനാകും. സംസ്ഥാനങ്ങൾ വില കുറക്കാൻ തയ്യാറായില്ലെങ്കിൽ അത് ജനങ്ങൾ ചോദികക്കട്ടെയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

ഇന്ധന വില കുറക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 21,000 കോടി രൂപയുടെ നഷ്ടമുണ്ടാകും, നികുതിയിനത്തിൽ മാത്രം 10,500 കോടിയുടെ നഷ്ടമാന് ഉണ്ടാവുക. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതാണ് ഇന്ധന വില വർധിക്കാൻ കാരണം. അമേരിക്കയുടെ നയങ്ങൾ ഇന്ത്യയെയും ബാധിച്ചു. നാണ്യപ്പെരുപ്പം ഉടൻ നിയന്ത്രന വിധേയമാക്കാൻ സാധിക്കുമെന്നും അദ്ദേഹ പ്രതീക്ഷ പ്രകടിപ്പിച്ചു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :