Sumeesh|
Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:37 IST)
ആലപ്പുഴ:
ഇന്ധന വില രണ്ടര രൂപ കേന്ദ്ര സർക്കാർ കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറക്കനമെന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ല്യുടെ നിർദേശത്തെ തള്ളി ധനമന്ത്രി തോമസ് ഐസക്. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറക്കട്ടെ എന്നിട്ട് സംസ്ഥാനങ്ങൾ നികുതി കുറക്കുന്ന കാര്യം ആലോചികാമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
പെട്രോളിന് ഒൻപത് രുപയോളവും ഡീസലിന് 14 രൂപയോളവും
നികുതി വർധിപ്പിച്ചതിന് ശേഷമാണ് 1.50 രൂപ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറക്കട്ടെ, സംസ്ഥാനങ്ങൾ നികുതി കുറക്കുന്ന കാര്യം അതിനു ശേഷം ആലോചിക്കാം എന്ന് തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനങ്ങൾ തയ്യാറായാൽ അഞ്ച് രൂപ വരെ ഇന്ധനവില കുറക്കാനാകുമെന്നും സംസ്ഥാന സർക്കാരുകൾ നികുതി കുറക്കാൻ തയ്യാറായില്ലെങ്കിൽ അത് ജനങ്ങൾ ചോദിക്കട്ടെയെന്നുമാണ് ഇന്ധന വില കുറച്ച വിവരം അറിയിച്ചുകൊണ്ട് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയത്.