സൂക്ഷിക്കുക, ഒറ്റ രാത്രിയിലെ ഉറക്കുറവുപോലും ഈ രോഗത്തിന് കാരണമാകും !

Sumeesh| Last Modified ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (15:44 IST)
ആരോഗ്യകരമായ ജീവിതത്തിന് മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കം കിട്ടാതിരുന്നാൽ ശാരീരികവും മാനസികവുമായ പല അസുഖങ്ങൾക്കും കാരണമാകും എന്ന് എല്ലാവർക്കും അറിയാം എന്നാൽ ഒറ്റ രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നതുപോലും നമ്മേ രോഗിയാക്കുന്നു എന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നു.

ഒരു രത്രിയിൽ നഷ്ടപ്പെടുന്ന ഉറക്കംപോലും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാം എന്നാണ് ജപ്പാനിലെ ടോഹോ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് ഗ്ലൂക്കോസ് ഉത്പാതിപ്പിക്കാനുള്ള കരളിന്റെ കഴിവിന് ഗുരുതരമായ തകരാറുകൾ വരുത്തുന്നു എന്നാണ് കണ്ടെത്തൽ.

ഉറങ്ങുന്ന സമയത്താണ് കരൾ ഗ്ലൂക്കോസ് ഉത്പാതിപ്പിക്കുക. അതിനാൽ ഉറക്കം നഷ്ടപ്പെടുന്നതോടെ ഈ പ്രവർത്തനത്തിൽ തടസം വരുന്നതാണ് ടൈപ്പ് 2 പ്രമേഹം വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് പഠനത്തിൽ പറയുന്നത്. ഉറക്ക നഷ്ടമാവുന്നത് ശരീരത്തിലെ മറ്റു ആന്തരിക അവയവങ്ങളെ ബധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :