ഹരിയാന കൂട്ടബലാത്സംഗം: മുഖ്യപ്രതിയായ സൈനികനുൾപ്പടെ രണ്ടുപേർകൂടി അറസ്റ്റിൽ

Sumeesh| Last Updated: ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (12:54 IST)
റവാരിയിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതിയായ സൈനികനെ ഉൾപ്പടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനികനായ പങ്കജിനെയും മനീഷ് എന്നയാളെയുമാണ് ഞായറഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിൽ കഴിയവെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത് സൈനികൻ ഉൾപ്പടെ രണ്ട് പേരെ പിടികൂടുഇയതായി ഹരിയാന ഡി ജി ജി പി സ്ഥിരീ‍കരിച്ചിട്ടുണ്ട്. മറ്റു മൂന്നു പ്രതികളെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിരുന്നു.

ഈ മാസം 12 നാണ് സംഭവം ഉണ്ടായത്. കമഹേന്ദര്‍ഗഢ് ജില്ലയിലെ കാനിനയില്‍ കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മൂന്നംഗ സംഘം കൂട്ടബലത്സംഗത്തിനിരയാക്കുകയായിരുന്നു. ക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ സ്ഥലത്തെ ബസ്റ്റാൻഡിനു സമീപം ഉപേക്ഷികുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :