'ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നു'; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് സ്റ്റീവ് കോപ്പൽ

Sumeesh| Last Modified ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (15:26 IST)
ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്നും പോവാനിടയായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് താൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്ന് എന്ന് നിലവിൽ എ ടി കെ പരിശീലകനായ കൊപ്പൽ തുറന്നടിച്ചു

ബ്ലാസ്റ്റേഴ്സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ജാംഷഡ്പൂര്‍ എഫ് സി ആയിരിക്കും തന്റെ ഇന്ത്യയില്‍ അവസാന പരിശീലക വേഷം എന്നാണ് ആഗ്രഹിച്ചതെങ്കിലും കൊല്‍ക്കത്ത എന്ന നഗരത്തിന്റെ ചരിത്രം തന്നെ എ ടി കെയുടെ പരിശീലക വേഷം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചെന്നും കോപ്പല്‍ പറഞ്ഞു.

കോപ്പൽ തന്നെയായിരിക്കും പരിശീലകൻ എന്നായിരുന്നു കഴിഞ്ഞ സീസണിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും റെനെ മുളന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തുകയായിരുന്നു. എന്നാൽ സീസൺ പകിതു കഴിഞ്ഞപ്പോഴേക്കും റെനെ മുളന്‍സ്റ്റീനും ബ്ലാസ്റ്റേഴ്സ് വിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :