ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ചുട്ടുകൊന്നു

Sumeesh| Last Modified ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (14:14 IST)
സേലം: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന്റെ ദേശ്യത്തിൽ ഭാര്യയേയും മക്കളെയും മദ്യപൻ ജീവനോടെ തീകൊളുത്തി. തമിഴ്നാട്ടിലെ സേലത്തിനടുത്ത് ആട്ടൂർ എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പൂമതി പൊലീസിന് മൊഴി നൽകിയ്തോടെയാണ്
ക്രൂര സംഭവം പുറത്തറിയുന്നത്.

കാർത്തിക് എന്നയാളാണ് ഭാര്യയേയും മക്കളെയും, ജിവനോടെ തീകൊളുത്തിയത്. 26കാരിയായ ഭാര്യ പൂമതിയും അഞ്ചുവയസുകാരിയായ മകൾ നിളയും മരിച്ചു. ആറുവയസുകാരനായ മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് കാർത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാർത്തിക് മദ്യപിച്ചെത്തി സ്ഥിരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം, മദ്യപിച്ചെത്തിയ കാർത്തിക് ഭര്യ പൂമതിയെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചു. എന്നാൽ പൂമതി ഇത് വിസമ്മതിച്ച ദേശ്യത്തിൽ യുവതിയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഇയാൾ തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറായുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :