ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി

Sumeesh| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (16:40 IST)
ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ്. വിപണിയിൽ തങ്ങളുടെ സാനിധ്യം സക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഹീറോ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്.

ഹീറോയുടെ ആദ്യ 200 സി സി ബൈക്കായ എക്സ്ട്രീം 200 ആർ ന് വേണ്ടിയാണ് ആദ്യമായി വിരാട് ഹീറോ മോട്ടോകോർപ്പിനോടൊപ്പം ചേരുന്നത്. വിപണിലെ സാധ്യത കണക്കിലെടുത്ത് 200 സി സി ക്യാറ്റഗറിയിൽ തന്നെ കമ്പനി പുതിയ വാഹനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

കോഹ്‌ലിയെ ബ്രാൻഡ് അംബാസഡറാക്കുന്നത് കമ്പനിക്ക് വിപണിയിൽ മികച്ച മാറ്റം ഉണ്ടാക്കി നൽകൂം എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയും ഹീറോ ഹോണ്ടയായിരുന്ന കാലത്ത് ബ്രാൻഡ് അംബാസഡറായിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :