പ്രതിസന്ധിയിൽ ഫലം തരും ഈ മന്ത്രം !

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:57 IST)
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും നമ്മൾ നേരിടേണ്ടി വരും ഇവ ധൈര്യപൂർവം നേരിട്ടാൽ മാത്രമേ നമ്മൾക്ക് മുന്നോട്ടുപോകാൻ സാധിക്കു. ജീവനു പോലും ഭീഷണി വരാവുന്ന പ്രതിസന്ധികൾ ഒരു പക്ഷേ ജീവിതത്തിൽ വന്നു ചേർന്നേക്കാം. ഇത്തരം അവസരങ്ങളിൽ മനസിനെ ശാന്തമാക്കുകയും ധൈര്യം കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ഈശ്വരനിൽ അഭയം പ്രാപിക്കുക എന്നത് വളരെ പ്രധാനമാണ്. മനസിലെ ഭയത്തെ ഇല്ലാതാക്കി ഊർജം നിറക്കാൻ ഈശ്വര ചൈതന്യത്തുനു മാത്രമേ സാധിക്കു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ. പാർവതി ദേവിയുടെ പൂർണ രൂപമായ ദുർഗ്ഗയിൽ അഭയം പ്രാപിക്കുന്നത് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സഹായിക്കും.

ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ

ഈ മന്ത്രം ദിവസവും പതിനൊന്നു തവണ ഉരുവിടുന്നതിലൂടെ ഏതു പ്രതിസന്ധിയേയും നേരിടാനുള്ള ആത്മധൈര്യവും ശാന്തമായ മനസും കൈവരിക്കാനാവും. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :