ഓർമ ശക്തിക്ക് തീയില്‍ ചുട്ട മീന്‍

അപർണ| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (16:33 IST)
കറിയും മീൻ ഫ്രൈയും ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. മീന്‍ കഴിക്കുന്നത് ആരോഗ്യദായകമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മീന്‍ വിദ്യാര്‍ഥികള്‍ക്കാണ് ഏറ്റവും പ്രയോജനം ചെയ്യുക കുട്ടികള്‍ക്ക് ബലവും ആരോഗ്യവും ഉണ്ടാകാന്‍ മീൻ ഉത്തമമാണ്.

കുട്ടികളുടെ ഓർമശ്കതിക്ക് ഭക്ഷണത്തോടൊപ്പം മീനും നല്‍കുന്നത് ഉചിതമാകുന്നത്. ആഴ്ചയില്‍ കുറഞ്ഞതു രണ്ടു തവണയെങ്കിലും മീന്‍ കഴിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും ഏറെ ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കൂടുതലുള്ള മീനുകള്‍ ആയ മത്തി, അയല തുടങ്ങിയവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവ കഴിക്കുന്ന കാര്യത്തില്‍ പലകുട്ടികളും മുഖം തിരിച്ചു നില്‍ക്കും. എന്നാല്‍ ഇത്തരക്കാര്‍ക്ക് സന്തൊഷം നല്‍കുന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഏതു തരത്തിലുള്ള മീന്‍ കഴിച്ചാലും ബുദ്ധിവളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തില്‍ സ്ഥിരമായി മീന്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഓര്‍മശക്തിയും വിവരവും കൂടുതലുള്ളതായി പുതിയ ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധ്യക്യത്തിലെത്തിയവര്‍ക്കും മീന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും.

എന്നാല്‍ വറുത്തതും പൊരിച്ചതുമായ മീന്‍ കഴിക്കുന്നവരേക്കാള്‍ ഓര്‍മശക്തിയുടെയും ബുദ്ധിശക്തിയുടേയും കാര്യത്തില്‍ മുന്‍പിലെത്തുക കൂടുതല്‍ ചുട്ടെടുക്കുന്നതും പാതിവേവിച്ചതുമായ മത്സ്യം കഴിക്കുന്നവരാണ്.

വേവിച്ചും ചൂടാക്കിയും എടുക്കുന്ന മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് വറുത്ത മീനിനേക്കാള്‍ കൂടുതലാണ്. കൂടുതല്‍ തീ ഉപയോഗിച്ചു
വറുത്തെടുക്കുന്ന മീനിലെ ഒമേഗ 3 ഫാറ്റി ആസിഡ് നശിച്ചു പോകുന്നു. തീയില്‍ ചുട്ട മീന്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും കഴിച്ചാല്‍ ഓര്‍മശക്തി നാലു ശതമാനവും ഗ്രഹണശേഷി 14ശതമാനവും വര്‍ധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :