Last Modified ചൊവ്വ, 7 മെയ് 2019 (20:08 IST)
സ്‌ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണ് താരന്‍. മരുന്നുകളും ഷാംപൂ ഉത്പന്നങ്ങളും
ഉപയോഗിച്ചു നോക്കിയാലും താല്‍ക്കാലിക ശമനത്തിനപ്പുറം താരന്‍ പരിഹരിക്കാന്‍ പലര്‍ക്കും കഴിയാറില്ല.
വളരെ ചെലവ് കുറഞ്ഞതും അതിവേഗം തയ്യാറാക്കാന്‍ കഴിയുന്നതുമായ ചില കൂട്ടുകള്‍ ഉപയോഗിച്ചാല്‍ താരന്‍ ശല്യത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.
വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് കൂട്ടിക്കലര്‍ത്തി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് ഇതു കഴുകിക്കളയാം. ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും കൂട്ടിയോജിപ്പിച്ച ശേഷം തലയില്‍ പുരട്ടി നിശ്ചിത ഇടവേളയ്‌ക്ക് ശേഷം തല കഴുകുന്നതും നല്ലതാണ്.
മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളുത്തുള്ളി ചതച്ചത് തേനുമായി ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റിനു ശേഷം കഴുകി കളയുന്നതും താരനെ അകറ്റും. കറ്റാര്‍ വാഴയും ഒലിവ് എണ്ണയും സമാനമായ രീതിയില്‍ ഉപയോഗിക്കുന്നതും താരനെ ഇല്ലാതാക്കും.