ഏത് വേനലിലും മുഖം കണ്ണാടി പോലെ തിളങ്ങാൻ ഉപയോഗിക്കൂ തൈര്

പ്രകൃതി ദത്തമായ ഒരു ക്ലെൻസിംഗ് ഏജന്റ് ആണ് തൈര്.

Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (10:42 IST)
ചുട്ടുപൊള്ളുന്ന ചൂട് ആരോഗ്യത്തെ മാത്രമല്ല, സൗന്ദര്യത്തെയും ബാധിക്കും. ഒന്ന് പുറത്തിറങ്ങി വരുമ്പോഴേക്കും മുഖമാകെ കരുവാളിച്ച അവസ്ഥയിലായിരിക്കും. എത്ര ഫേഷ്യല്‍ ചെയ്താലും വലിയ ഗുണവുമുണ്ടാകില്ല. ഇതിന് ഒരു ഉത്തമ പരിഹാരമാണ് തൈര്. തൈരിന്റെ ഗുണങ്ങൾ പറഞ്ഞാല്‍ തീരില്ല.

പ്രകൃതി ദത്തമായ ഒരു ക്ലെൻസിംഗ് ഏജന്റ് ആണ് തൈര്. വേനൽക്കാലത്തു പുറത്തു പോയി വന്നാൽ കുറച്ച് തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളും കളഞ്ഞു മുഖം വൃത്തിയായി കിട്ടും. വരണ്ട ചർമ്മം മിക്കവരുടെയും പ്രശ്നമാണ് ഇതിനു തൈരിനെക്കാൾ മികച്ച പ്രതിവിധിയില്ല തൈര് മുഖത്ത് തേച്ച്‌ പിടിപ്പിച്ചാല്‍ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

പച്ചമഞ്ഞൾ തേൻ,കടലമാവ് , തൈര് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് മുഖത്തിന്റെ നിറം വർധിപ്പിക്കുന്നതിന് സഹായിക്കും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.

വെയിൽ കൊള്ളുന്നത് മൂലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈര് കൊണ്ടുള്ള ഫേസ് പാക്കുകൾ. തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഈ മിശ്രിതം മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര് ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാൻ കുറയ്ക്കാൻ സഹായിക്കുന്നത്. തൈരിനെ ഒരു സ്‌ക്രബർ ആയും ഉപയോഗിക്കാം മുഖത്തും കൈകാലുകളിലും തൈരിൽ കുറച്ചു പഞ്ചസാര തരികൾ വിതറി മൃദുവായി ഉരസിയതിനു ശേഷം കഴുകിക്കളയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :