പരീക്ഷാക്കാലത്ത് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജൂലൈ 2023 (19:42 IST)
പരീക്ഷാക്കാലമെന്നാല്‍ കുട്ടികളെ പോലെ തന്നെ ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ് മാതാപിതാക്കളും. പരീക്ഷാക്കാലത്ത് കുട്ടികളില്‍ അമിതമായി സമ്മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനും ഒപ്പം ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാന്‍ ഈ കാലയളവില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. പല രക്ഷിതാക്കളും ഓര്‍മശക്തിയ്ക്ക് വേണ്ടി ഏതെല്ലാാം ഭക്ഷണങ്ങളും മരുന്നുകളും നല്‍കണം എന്നീ കാര്യങ്ങളെല്ലാം ചോദിച്ചറിയാറുണ്ട്.

എന്നാല്‍ കുട്ടികള്‍ക്ക് പരീക്ഷാകാലത്ത് നമ്മള്‍ നല്‍കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. നമ്മള്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ നില്‍ക്കണമെങ്കില്‍ തലച്ചോറിന് കൃത്യമായ ഊര്‍ജം ആവശ്യമാണ്. അതിനാലാണ് പരീക്ഷാക്കാലത്ത് നല്‍കേണ്ട ഭക്ഷണങ്ങള്‍ പ്രധാനമാകുന്നത്. അതുപോലെ തന്നെ കുട്ടികള്‍ക്ക് നല്‍കേണ്ടാത്ത ഭക്ഷണങ്ങളെ പറ്റിയും നമ്മള്‍ അറിയേണ്ടതുണ്ട്. അമിതമായി കൊഴുപ്പുകളും ഷുഗര്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളും തലച്ചോറിന് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നത്.

പഞ്ചസാര ചേര്‍ത്തുള്ള ഭക്ഷണങ്ങളാണ് ആദ്യം തന്നെ ഒഴിവാക്കേണ്ടതുണ്ട്. ഇന്‍സുലിന്‍ മെറ്റബോളിസത്തില്‍ വ്യത്യാസപ്പെടുത്തുന്നത് കുട്ടികളില്‍ അമിതമായ ക്ഷീണം ഉണ്ടാക്കുകയാണ് ചെയ്യുക. പഴങ്ങള്‍ നല്‍കാമെങ്കിലും ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകളും ചായയോ കാപ്പിയോ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ ജങ്ക് ഫുഡുകള്‍ ഒഴിവാക്കാം. കൃത്രിമമായ നിറങ്ങളുള്ള മിഠായികളും മറ്റും ഒഴിവാക്കാം.മധുരമുള്ള പല ബേക്കറി ഐറ്റങ്ങളും ഇതില്‍ ഉള്‍പ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :