കുട്ടികളിലെ മൈഗ്രെയ്ന്‍ തലവേദന ചെറുപ്പത്തിലെ തിരിച്ചറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജൂലൈ 2023 (18:18 IST)
ചെറുപ്പക്കാരില്‍ ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് മൈഗ്രെയ്ന്‍ തലവേദന. ഇത് വരുന്നവര്‍ക്ക് ചിലപ്പോള്‍ 34 മണിക്കൂര്‍ നേരമോ അതല്ലെങ്കില്‍ 34 ദിവസം വരെയോ ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്താന്‍ സാധിക്കില്ല. സാധാരണയായി 13-14 വയസ് പ്രായം മുതലാണ് ഇത് കണ്ടു തുടങ്ങുന്നത്. 20-40 വയസ് വരെ വളരെയധികം കാഠിന്യത്തില്‍ ഇത് അനുഭവപ്പെടുമ്പോള്‍ 40 വയസിന് ശേഷം ഇതിന്റെ കാഠിന്യത്തില്‍ കുറവ് വന്നു തുടങ്ങുന്നു. സാധാരണ സ്ത്രീകളില്‍ മാസമുറയോട് ബന്ധപ്പെട്ടും ഇത് വരാറുണ്ട്.

തലച്ചോറിലെ ന്യൂനോട്രാന്‍സ്മിറ്ററില്‍ വരുന്ന പ്രശ്‌നമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. സാധാരണയായി 15-16 പ്രായത്തില്‍ ശക്തമായ അനുഭവപ്പെടുമ്പോള്‍ മാത്രമാണ് മൈഗ്രെയ്ന്‍ തലവേദന കണ്ടെത്തുന്നത്. എന്നാല്‍ ചെറിയ കുട്ടികളാകുമ്പോള്‍ തന്നെ ഈ പ്രശ്‌നം തിരിച്ചറിയാവുന്നതാണ്. കുട്ടികളിലെ അച്ഛനോ അമ്മയ്‌ക്കോ മൈഗ്രെയ്ന്‍ തലവേദനയുടെ പ്രശ്‌നമുണ്ടെങ്കില്‍ കുട്ടികളിലും അത് വരാന്‍ സാധ്യതയേറെയാണ്. പഠനത്തെ തുടര്‍ന്ന് ഇന്നത്തെ കുട്ടികളില്‍ അമിതമായി നേരിടുന്ന സമ്മര്‍ദ്ദം രോഗസാധ്യതയുണ്ടാകാം. കുട്ടികളിലെ ജീവിതശൈലിയില്‍ വന്ന മാറ്റവും രോഗകാരണമാകുന്നു.

കുട്ടികളില്‍ മൈഗ്രെയ്‌നിന് മുന്നെ പല ലക്ഷണങ്ങളും കണ്ടേക്കും.വയറുവേദനയോ മനം പിരട്ടലോ ആകും കുട്ടികളില്‍ മൈഗ്രെയ്‌നിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ദഹനക്കേടാകുമെന്ന് നമ്മള്‍ സ്വാഭാവികമായും സംശയിക്കും. എന്നാല്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അത് കുട്ടികളില്‍ മൈഗ്രെയ്ന്‍ വരുന്നതിന്റെ ലക്ഷണമാണ്. കുട്ടികളില്‍ കാഴ്ചയില്‍ വരുന്ന വ്യത്യാസം.ഇത് വിട്ടുമാറാതെ വരുന്നതും മൈഗ്രെയ്ന്‍ ലക്ഷണമാകാം.

കുട്ടികള്‍ അമിതമായി ദേഷ്യപ്പെടുകയോ പേടിക്കുകയോ ചെയ്യുന്നു. തുടര്‍ന്ന് ഛര്‍ദ്ദിയും വരുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പൊതുവെ മൈഗ്രെയ്ന്‍ ആണെന്ന് സംശയിക്കപ്പെടാറില്ല. കുട്ടിക്ക് വരുന്ന ഈ ലക്ഷണങ്ങളെ മൈഗ്രെയ്ന്‍ ആണോ അല്ലെയോ എന്ന് പരിശോധിച്ച് തിരിച്ചറിയുക എന്നതാണ് ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആദ്യം ചെയ്യേണ്ടത്. എത്ര ചെറുപ്പത്തില്‍ ഇത് കണ്ടെത്തുന്നുവോ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ അത് സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :