മോഹന്‍ലാല്‍, പ്രണവ് ചിത്രങ്ങള്‍ ഒരുമിച്ചെത്തും, അച്ഛന്റെ വഴിയെ മകനും !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 15 ഫെബ്രുവരി 2022 (10:33 IST)

ഫെബ്രുവരി 18 മോഹന്‍ലാലിന്റെ ആറാട്ട് പ്രദര്‍ശനത്തിനെത്തും. അതിനു മുന്നേ തന്നെ പ്രണവിന്റെ 'ഹൃദയം' ഒ.ടി.ടിയില്‍ എത്തും.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ മോഹന്‍ലാലിന്റെ ബ്രോ ഡാഡിക്ക് ശേഷം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയുമുണ്ട്. അച്ഛന്റെ സിനിമ ഡയറക്ട് ഒ.ടി.ടി റിലീസായി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും മകനായ പ്രണവിന്റെ 'ഹൃദയം' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് ഹോട്ട് സ്റ്റാറില്‍ എത്തുന്നത്.
ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക

കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :