സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (13:22 IST)
നമ്മുടെ കണ്ണിലെ ഒപ്റ്റിക് നെര്‍വിന്റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന അപകരമായൊരവസ്ഥയാണ് ഐസ്‌ട്രോക്ക്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം സ്‌ട്രോക്ക് വരുന്നതിന് മുന്‍പുണ്ടാകുന്ന സൂചനയാണ് ഐസ്‌ട്രോക്ക് . ഇത് തിരിച്ചറിഞ്ഞയുടനെ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കണ്ണിന് പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ ലക്ഷണം. അതായത് മങ്ങിയ കാഴ്ച, പൂരണമായോ ഭാഗീകമായോ ഒരു കണ്ണിന്റെയോ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമാവുക, മിന്നി മിന്നിയുള്ള കാഴ്ച എന്നിവയൊക്കെ ഐ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാവാം.
സാധാരണയായി ഇത് 50 വയസ്റ്റോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, എന്നിവയുള്ളവര്‍ക്കും ഐസ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.