ചുവപ്പില്‍ സുന്ദരിയായി നിഖില വിമല്‍, നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:16 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി നിഖില വിമല്‍ കടന്നുപോകുന്നത്. കൈ നിറയെ സിനിമകളാണ് നടിക്ക്. തമിഴില്‍ 'പോര്‍ തൊഴില്‍' വന്‍ വിജയമായതോടെ കോളിവുഡില്‍ നിന്നും നടിയെ തേടി അവസരങ്ങള്‍ വരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.A post shared by Nikhila Vimal (@nikhilavimalofficial)

നടിയുടെ വരാനിരിക്കുന്ന 3 ചിത്രങ്ങള്‍
വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഒരു ജാതി, ജാതകം'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ജോലികള്‍ പുരോഗമിക്കുന്നു.
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍.
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയില്‍ നിഖിലയായിരുന്നു നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :